സ്‌കൂള്‍ വാര്‍ഷികപരിപാടികള്‍ കാണാനെത്തിവരുടെ ബാഹുല്യം കാരണം കൂടുതലാളുകളും സ്‌കൂള്‍ ഗ്രൗണ്ടിന് പുറത്തു റോഡില്‍ നിന്നുകൊണ്ടും ബില്‍ഡിംഗില്‍ കയറിനിന്നും പരിപാടികള്‍ ആസ്വദിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഇ പി പ്രകാശന്‍ അധ്യക്ഷ്യം വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ. ടി.എം.സി. കുഞ്ഞബ്ദുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ. ടി വി രാജന്‍ സ്വാഗതമോതിയ ചടങ്ങിന് പ്രോഗ്രാം കണ്‍വിനര്‍ ബാബു മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. പി പി അബ്ദുള്‍ നാസര്‍, യു ബിനു, ടി പി മുനീര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ഥികളും വ്യത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു.