flash news

BLEND പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ പടന്ന ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതം....Admission Started to All Classes (Pre-Primary to seventh)for the Year 2016-17

Friday 31 July 2015

നാണയപ്രദര്‍ശനം

അഞ്ചാം ക്ലാസ്സില്‍ സാമൂഹ്യശാസ്ത്രത്തിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച പഴയതും പുതിയതുമായ നാണയങ്ങളുടെ പ്രദര്‍ശനം മള്‍ട്ടി മീഡിയ റൂമില്‍ നടന്നപ്പോള്‍...

Thursday 23 July 2015

ചിത്രപ്രദര്‍ശനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന ചിത്രപ്രദര്‍ശനം

Monday 13 July 2015

Uniform 2015


ലോകജനസംഖ്യാദിനം

ജൂലൈ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. "പെരുകിവരുന്ന ജനസംഖ്യ, സമ്പത്ഘടനയില്‍ ഉണ്ടാക്കുന്ന ആഘാതം" എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി ബാബുമാസ്റ്റര്‍ സംസാരിച്ചു. ഗീതാകുമാരി ടീച്ചര്‍, ശ്രീജ ടീച്ചര്‍, ശ്യാമള ടീച്ചര്‍, പ്രീതി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday 1 July 2015

കൃഷിപാഠം തേടി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലേക്ക്

പടന്ന ഗവ. യു. പി. സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം സന്ദര്‍ശിച്ചു. ജൈവകൃഷിരീതിയെ കുറിച്ചും മികച്ച നടീല്‍ വസ്തുക്കള്‍ തയ്യാറാക്കുന്ന വിവിധ രീതികളെ കുറിച്ചും പ്രൊ. സതീശന്‍ സാര്‍ ക്ലാസ്സ് എടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. ശാസ്ത്രീയ രീതിയില്‍  നടീല്‍ വസ്തുക്കള്‍ തയ്യാറാക്കുന്ന രീതി കുട്ടികള്‍ക്ക് കാണിച്ച് കൊടുത്തു. പടന്ന സ്‌കീള്‍ അധ്യാപകരായ ശ്രീജ ടീച്ചര്‍, ബാബു മാസ്റ്റര്‍, ഗീതാകുമാരി ടീച്ചര്‍ െന്നിവര്‍ നേതൃത്വം നല്‍കി.