നാലാം ക്ലാസ്സിലെ ഗണിതത്തിലെ "പലതുള്ളി പെരുവെള്ളം" എന്ന പാഠത്തിലെ സ്‌കൂള്‍ പരിസരത്ത് വെച്ച് ജലം എങ്ങിനെയൊക്കെ പാഴാകുന്നുവെന്നും പാഴാകുന്നത് പരമാവധി എങ്ങനെ തടയാമെന്നതിനെ കുറിച്ചും അറിയാനായി സ്‌കൂളിലെ മള്‍ട്ടിമീഡിയ റൂമില്‍ വെച്ച് സെമിനാര്‍ നടത്തി. സെമിനാറില്‍ നാലാം ക്ലാസ്സ് രണ്ട് ഡിവിഷനുകളിലെ 4 ഗ്രൂപ്പുകള്‍ വീതം തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ വായിച്ചവതരിപ്പിച്ചു. 4 എ ക്ലാസ്സിന്റെ സെമിനാറില്‍ ഷംല അബ്‌ദുള്‍ മജീദും 4 ബി ക്ലാസ്സിന്റെ സെമിനാറില്‍ ഫാത്തിമത്ത് മുസ്‌ഫിറയും മോഡറേറ്റര്‍മാരായി. 4ബി ക്ലാസ്സിലെ കാര്‍ത്തിക്, മുഫീദ്, ഷഹ്‌നാസ്, ഷിബില എന്നിവരും 4 എ ക്ലാസ്സിലെ ഹാഫിസ്, അബ്‌ദുള്‍ റഹ്‌മാന്‍, ഫാഹിമ, നസീന, മുഹമ്മദ് അഫ്രീദ് എന്നിവരും സംസാരിച്ചു. 4 എ ക്ലാസ്സിലെ സെമിനാറില്‍ ആമിന ഇബ്രാഹിമും 4 ബി ക്ലാസ്സിലെ സെമിനാറില്‍ രഹ്‌നയും നന്ദി രേഖപ്പെടുത്തി. അധ്യാപകര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment