Showing posts with label പ്രവര്‍ത്തനങ്ങള്‍. Show all posts
Showing posts with label പ്രവര്‍ത്തനങ്ങള്‍. Show all posts
Thursday, 11 June 2015
Thursday, 4 June 2015
പരിസ്ഥിതി ക്ലാസ്സില്‍ പ്രതിജ്ഞ
ലോക പരിസ്ഥിതി ദിനത്തടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.ഭാസ്‌കരന്‍ വെള്ളൂര്‍ പടന്ന ഗവ. യു. പി. സ്‌കൂളില്‍ പരിസ്ഥിതി ക്ലാസ്സെടുത്തു. ഇനി ഒരിക്കലും പ്ലാസ്റ്റിക് പാക്കറ്റിലെ ഐസ്(കൊട്ട ഐസ്) കഴിക്കില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞ എടുത്തു. ആറാം ക്ലാസ്സിലെ ബാസിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്‌കൂള്‍ വളപ്പില്‍ കനിമരം വെച്ചുകൊണ്ട് സൗഹൃദമരം(Friendship Tree) പരിപാടിയും ശ്രീ.ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാജന്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ബാലകൃഷ്ണന്‍ നാറോത്ത് സ്വാഗതം പറഞ്ഞു. കെ വി ഗൗരി നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്കുള്ള വൃക്ഷത്തൈകള്‍ ഹെഡ്‌മാസ്റ്റര്‍ വിതരണം ചെയ്തു.
Wednesday, 24 September 2014
പാഴാകുന്ന ജലം- സെമിനാര്‍
നാലാം ക്ലാസ്സിലെ ഗണിതത്തിലെ "പലതുള്ളി പെരുവെള്ളം" എന്ന പാഠത്തിലെ സ്‌കൂള്‍ പരിസരത്ത് വെച്ച് ജലം എങ്ങിനെയൊക്കെ പാഴാകുന്നുവെന്നും പാഴാകുന്നത് പരമാവധി എങ്ങനെ തടയാമെന്നതിനെ കുറിച്ചും അറിയാനായി സ്‌കൂളിലെ മള്‍ട്ടിമീഡിയ റൂമില്‍ വെച്ച് സെമിനാര്‍ നടത്തി. സെമിനാറില്‍ നാലാം ക്ലാസ്സ് രണ്ട് ഡിവിഷനുകളിലെ 4 ഗ്രൂപ്പുകള്‍ വീതം തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ വായിച്ചവതരിപ്പിച്ചു. 4 എ ക്ലാസ്സിന്റെ സെമിനാറില്‍ ഷംല അബ്‌ദുള്‍ മജീദും 4 ബി ക്ലാസ്സിന്റെ സെമിനാറില്‍ ഫാത്തിമത്ത് മുസ്‌ഫിറയും മോഡറേറ്റര്‍മാരായി. 4ബി ക്ലാസ്സിലെ കാര്‍ത്തിക്, മുഫീദ്, ഷഹ്‌നാസ്, ഷിബില എന്നിവരും 4 എ ക്ലാസ്സിലെ ഹാഫിസ്, അബ്‌ദുള്‍ റഹ്‌മാന്‍, ഫാഹിമ, നസീന, മുഹമ്മദ് അഫ്രീദ് എന്നിവരും സംസാരിച്ചു. 4 എ ക്ലാസ്സിലെ സെമിനാറില്‍ ആമിന ഇബ്രാഹിമും 4 ബി ക്ലാസ്സിലെ സെമിനാറില്‍ രഹ്‌നയും നന്ദി രേഖപ്പെടുത്തി. അധ്യാപകര്‍ നേതൃത്വം നല്‍കി.
Wednesday, 6 August 2014
ആഗസ്‌ത് 6. ഹിരോഷിമ ദിനം
യുദ്ധക്കെടുതികളുടെ തീവ്രത ഉയര്‍ത്തുന്ന ചിത്രങ്ങളും പ്ലാക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി പടന്നയിലെ കുട്ടികള്‍ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. തുടര്‍ന്ന് യുദ്ധവിപത്തുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും ശേഖരിച്ച് ബുള്ളറ്റിന്‍ ബോര്‍ഡ്, പതിപ്പ് എന്നിവ തയ്യാറാക്കി. ഹെഡ്‌മാസ്‌റ്റര്‍ രാജന്‍ മാസ്‌റ്റര്‍,ബാലകൃഷ്‌ണന്‍ നാറോത്ത്, കെ.രാമചന്ദ്രന്‍, കെ. കരുണാകരന്‍, എം. നാരായണന്‍, അബ്‌ദുള്‍ ഹമീദ്, ശ്രീജ, ഗൗരി,ശ്യാമള, ഗീതാകുമാരി, അനിത,ശ്രീമണി എന്നിവര്‍ നേതൃത്വം നല്‍കി.
സാക്ഷരം'14 ഉദ്ഘാടനം
പടന്ന ഗവ. യു. പി. സ്‌കൂള്‍ സാക്ഷരം'14 സ്‍കൂള്‍ തല ഉദ്ഘാടനം 6-8-14ന് നടന്നു. ഹെഡ്‌മാസ്ററര്‍ ശ്രീ.ടി.വി.രാജന്‍ മാസ്ററര്‍ അധ്യക്ഷനായ ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ശ്രീ. ഇ. പി.പ്രകാശന്‍ സാക്ഷരം'14 പരിപാടി ഉദ്ഘാടനം ചെയ്‌തു.കെ.വി.ഗൗരി സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്‌ററന്റ് ശ്രീ. ബാലകൃഷ്‌ണന്‍ നാറോത്ത് ആശംസയര്‍പ്പിച്ച ചടങ്ങിന് ശ്രീമണി ടീച്ചര്‍ നന്ദി പറഞ്ഞു. സി.ശ്യാമള, കെ.ഗീതാകുമാരി, എം.നാരായണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Friday, 25 July 2014
Saturday, 19 July 2014
Friday, 18 July 2014
Saturday, 12 July 2014
Subscribe to:
Posts (Atom)

























