പടന്ന
ഗവ. യു.
പി.
സ്‌കൂളിന്റെ
ചരിത്രാന്വേഷണത്തിന്റെ
ഭാഗമായാണ് അഞ്ചാം ക്ലാസ്സ്
വിദ്യാര്‍ഥികള്‍ പടന്ന
പഞ്ചായത്ത് മെമ്പര്‍
ശ്രീ.ടി.എം.സി.കുഞ്ഞബ്‌ദുള്ളയുമായി
അഭിമുഖം നടത്തിയത്.
സ്‌കൂള്‍
തുടങ്ങിയ കാലം,
ഇടക്കാലത്ത്
സ്‌കൂള്‍ പ്രവര്‍ത്തനം
നിര്‍ത്തിവെക്കാനുള്ള കാരണം,
ആദ്യകാലത്ത്
സ്‌കൂള്‍ പ്രവര്‍ത്തിച്ച
സ്ഥലം, കെട്ടിടം,
അക്കാലത്ത്
കുട്ടികള്‍ അനുഭവിച്ച
പ്രയാസങ്ങള്‍,
ഇപ്പോഴത്തെ
സ്ഥലം 30 സെന്റ്
ജമായത്ത് കമ്മറ്റി സൗജന്യമായി
തന്നത് സംബന്ധിച്ചും വാര്‍ഡ്
മെമ്പര്‍ സംവദിച്ചു.
ഫാത്തിമത്ത്
മുസ്‌ഫിറ സ്വാഗതവും ഫിസ
ഫാത്തിമ നന്ദിയും രേഖപ്പെടുത്തി.
ഹെഡ്‌മാസ്റ്റര്‍
ടി വി രാജന്‍,
ബാലകൃഷ്ണന്‍
നാറോത്ത്, എം
നാരായണന്‍ എന്നിവര്‍ പരിപാടിക്ക്
നേതൃത്വം നല്‍കി.
No comments:
Post a Comment