കൃഷിപാഠം തേടി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലേക്ക്
പടന്ന ഗവ. യു. പി. സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം സന്ദര്‍ശിച്ചു. ജൈവകൃഷിരീതിയെ കുറിച്ചും മികച്ച നടീല്‍ വസ്തുക്കള്‍ തയ്യാറാക്കുന്ന വിവിധ രീതികളെ കുറിച്ചും പ്രൊ. സതീശന്‍ സാര്‍ ക്ലാസ്സ് എടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. ശാസ്ത്രീയ രീതിയില്‍ നടീല്‍ വസ്തുക്കള്‍ തയ്യാറാക്കുന്ന രീതി കുട്ടികള്‍ക്ക് കാണിച്ച് കൊടുത്തു. പടന്ന സ്‌കീള്‍ അധ്യാപകരായ ശ്രീജ ടീച്ചര്‍, ബാബു മാസ്റ്റര്‍, ഗീതാകുമാരി ടീച്ചര്‍ െന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment