സ്‌കൂള്‍ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പ് 2015
സ്‌കൂള്‍ ലീഡര്‍ തബ്ഷീര്‍
ഗവ. യു. പി. സ്‌കൂള്‍ പടന്നയില്‍ നടന്ന സ്‌കൂള്‍ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍, എതിര്‍ത്ത് മല്‍സരിച്ച അഞ്ച് പേരെ പിന്നിലാക്കി ഏഴ് ബി ക്ലാസ്സിലെ തബ്‌ഷീര്‍ സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഡെപ്യൂട്ടി ലീഡറായി ആറ് എ ക്ലാസ്സിലെ മുഹമ്മദ് അബ്‌ദുള്ളയും വിജയിച്ചു. സാമ്പ്രദായികമായി നടന്ന വോട്ടെടുപ്പില്‍ മായ, ഫാത്തിമ മുഹമ്മദ്, ഷാക്കിറ, അഞ്ജന എന്നിവര്‍ പോളിംഗ് ഓഫീസര്‍മാരായി. ജനാധിപത്യത്തിന്റെ ആദ്യപാഠം ഉള്‍കൊണ്ട് കുട്ടികള്‍ ആവേശത്തോടെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തി. ഹെഡ്‌മാസ്റ്റര്‍ രാജന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍, ഗീതാകുമാരി ടീച്ചര്‍,ലോഹിതാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കി.
No comments:
Post a Comment