2016-17 അധ്യയനവര്ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അലംകൃതമായ സ്‌കൂള്‍ ഹാളിലേക്ക് അതിഥികളെയും നവാഗതരായ കുട്ടികളെയും സ്വീകരിച്ചാനയിച്ചു. സന്തോഷം മുററി നിന്ന നിമിഷങ്ങള്‍ക്ക് നാട്ടുകാരും രക്ഷിതാക്കളും സാക്ഷികളായി. സ്വന്തം പേര് ആലേഖനം ചെയ്ത കടലാസ് കിരീടവും ബലൂണുകളും ഓരോ കുരുന്നു മനസ്സിലും ആനന്ദം പകര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ ടി വി രാജന്‍ സ്വാഗതമോതി. PTA പ്രസിഡന്റ് ശ്രീ മുഷ്‌താഖ് യു കെ ആധ്യക്ഷം വഹിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ടി കെ പി ഷാഹിദ ഉദ്ഘാടനം നിര്‍വ്വഹിച്ചു.നവാഗതര്‍ക്ക് അക്ഷരദീപം പകര്‍ന്നു. MPTA പ്രസിഡന്റ് ശ്രീമതി സറീന ഏ ജി ആശംസകളര്‍ച്ച് സംസാരിച്ചു. മര്‍ഹും സുലൈമാന്‍ ഹാജിയുടെ സ്മരണയ്ക്കായി ശ്രി പി വി അബ്ദുള്‍ ഖാദറിന്റെ വക നിര്‍ദ്ദനരായ കുട്ടികള്‍ക്ക് നോട്ടുപുസ്തകം വിതരണം ചെയ്തു. ഹിറ്റേഴ്സ് പടന്ന, ഖിളര്‍ ബോയ്സ് ചാരിറ്റബിള്‍ ട്രസ്റ്റ്, ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ കുടകളും ബാഗുകളും വാട്ടര്‍ബോട്ടിലുകളും മധുരപലഹാരങ്ങളും സൗജന്യമായി നല്‍കി. ചടങ്ങിന് ചാരുത പകര്‍ന്ന് കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഷാഹിദ ഉദ്ഘാടനം ചെയ്യുന്നു. |
No comments:
Post a Comment