പരിസ്ഥിതി ക്ലാസ്സില്‍ പ്രതിജ്ഞ
ലോക പരിസ്ഥിതി ദിനത്തടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.ഭാസ്‌കരന്‍ വെള്ളൂര്‍ പടന്ന ഗവ. യു. പി. സ്‌കൂളില്‍ പരിസ്ഥിതി ക്ലാസ്സെടുത്തു. ഇനി ഒരിക്കലും പ്ലാസ്റ്റിക് പാക്കറ്റിലെ ഐസ്(കൊട്ട ഐസ്) കഴിക്കില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞ എടുത്തു. ആറാം ക്ലാസ്സിലെ ബാസിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്‌കൂള്‍ വളപ്പില്‍ കനിമരം വെച്ചുകൊണ്ട് സൗഹൃദമരം(Friendship Tree) പരിപാടിയും ശ്രീ.ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാജന്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ബാലകൃഷ്ണന്‍ നാറോത്ത് സ്വാഗതം പറഞ്ഞു. കെ വി ഗൗരി നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്കുള്ള വൃക്ഷത്തൈകള്‍ ഹെഡ്‌മാസ്റ്റര്‍ വിതരണം ചെയ്തു.
No comments:
Post a Comment