flash news

BLEND പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ പടന്ന ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതം....Admission Started to All Classes (Pre-Primary to seventh)for the Year 2016-17

Saturday, 27 December 2014

പ്രധാനാധ്യാപകര്‍ക്കുള്ള BLEND പരിശീലനം

 കാര്യക്ഷമമായി ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നതിനും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനും മറ്റ് സ്‌കൂള്‍ ബ്ലോഗുകളെ പിന്തുടരുകയും കമന്റ് ചെയ്യുന്നതിനും പ്രാപ്‌തമാക്കുവാനായി ചെറുവത്തൂര്‍ സബ്‌ജില്ലയിലെ പ്രധാനാധ്യാപകര്‍ക്കു് it@school(കാസറഗോഡ്) പിലിക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ഒരു ദിവസത്തെ പരിശീലനം നല്‍കി. മാസ്‌റ്റര്‍ ട്രെയിനര്‍ പി രാജന്‍ മാസ്‌റ്റര്‍,  ട്രെയിനര്‍മാരായ എം നാരായണന്‍, സി സുരേശന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ ശ്രീ.എം പി രാജേഷ് സംസാരിച്ചു.







Thursday, 25 September 2014

ആഘോഷമാക്കി സ്‌കൂള്‍ സ്‌പോര്‍ട്സ് ദിനം

കുട്ടികളുടെയും അധ്യാപകരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തിലും സഹകരണത്താലും സ്‌പോര്‍ട്സ് ദിനം ആഘോഷമായി മാറി. വാശിയേറിയ മത്‌സരങ്ങളും രക്ഷിതാക്കളൊരുക്കിയ സദ്യയും ഈ ദിനം അവിസ്‌മരണീയമായി. പി ടി എ പ്രസിഡന്റ് ഇ പി പ്രകാശന്‍, ഹെഡ്‌മാസ്‌റ്റര്‍ രാജന്‍ മാസ്‌റ്റര്‍, ലോഹിതാക്ഷന്‍ മാസ്‌റ്റര്‍, നാരായണന്‍ മാസ്‌റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, 24 September 2014

സാക്ഷരത്തിന് സ്‌നേഹപൂര്‍വ്വം

സാക്ഷരം പരിപാടിയിലുള്ള കുട്ടികള്‍ക്കു് നല്‍കുവാനുള്ള ലഘുഭക്ഷണം രക്ഷിതാക്കള്‍ ഹെഡ്‌മാസ്റ്ററെ ഏല്‍പ്പിക്കുന്നു.


പാഴാകുന്ന ജലം- സെമിനാര്‍

നാലാം ക്ലാസ്സിലെ ഗണിതത്തിലെ "പലതുള്ളി പെരുവെള്ളം" എന്ന പാഠത്തിലെ സ്‌കൂള്‍ പരിസരത്ത് വെച്ച് ജലം എങ്ങിനെയൊക്കെ പാഴാകുന്നുവെന്നും പാഴാകുന്നത് പരമാവധി എങ്ങനെ തടയാമെന്നതിനെ കുറിച്ചും അറിയാനായി സ്‌കൂളിലെ മള്‍ട്ടിമീഡിയ റൂമില്‍ വെച്ച് സെമിനാര്‍ നടത്തി. സെമിനാറില്‍ നാലാം ക്ലാസ്സ് രണ്ട് ഡിവിഷനുകളിലെ 4 ഗ്രൂപ്പുകള്‍ വീതം തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ വായിച്ചവതരിപ്പിച്ചു. 4 എ ക്ലാസ്സിന്റെ സെമിനാറില്‍ ഷംല അബ്‌ദുള്‍ മജീദും 4 ബി ക്ലാസ്സിന്റെ സെമിനാറില്‍ ഫാത്തിമത്ത് മുസ്‌ഫിറയും മോഡറേറ്റര്‍മാരായി. 4ബി ക്ലാസ്സിലെ കാര്‍ത്തിക്, മുഫീദ്, ഷഹ്‌നാസ്, ഷിബില എന്നിവരും 4 എ ക്ലാസ്സിലെ ഹാഫിസ്, അബ്‌ദുള്‍ റഹ്‌മാന്‍, ഫാഹിമ, നസീന, മുഹമ്മദ് അഫ്രീദ് എന്നിവരും സംസാരിച്ചു. 4 എ ക്ലാസ്സിലെ സെമിനാറില്‍ ആമിന ഇബ്രാഹിമും 4 ബി ക്ലാസ്സിലെ സെമിനാറില്‍ രഹ്‌നയും നന്ദി രേഖപ്പെടുത്തി. അധ്യാപകര്‍ നേതൃത്വം നല്‍കി.