Friday, 26 June 2015
Friday, 19 June 2015
വായനാവാരം,ക്ലബ്ബുകളുടെ ഉദ്ഘാടനം
ഗൃഹാതുരമായ ഓർമ്മകളുണർത്തി റഹീം പടന്ന സംവദിച്ചു തുടങ്ങി...ഗവ.യു.പി.സ്കൂൾ പടന്നയുടെ കൊച്ചു ലൈബ്രറിയിൽ നിന്നും തുടങ്ങിയവായനയുടെ പുണ്യ മുഹൂർത്തങ്ങൾ...ഏകാന്തതയുടെ ഉഷ്ണതടങ്ങളിൽ കൂട്ടിനെത്തിയ അക്ഷരപ്പൂക്കൾ...പുസ്തകങ്ങളിൽ മുഖം പൂഴ്ത്തി തങ്ങളുടെ കുട്ടി കെട്ടു പോകുമെന്ന് ഭയന്ന് മുംബെയിലേക്ക് നാടുകടത്തിയ വീട്ടുകാർ...അഭയമൊരുക്കിയ അവിടത്തെ മലയാള സമാജം ലൈബ്രറി...കച്ചവടത്തിന്റെ കണക്കുമായി പൊരുത്തപ്പെടാനാവാതെ വീണ്ടും നാട്ടിലേക്ക്...പിന്നെ പയ്യന്നൂർ മുതൽ നീലേശ്വരം വരെ വായനാലയങ്ങളിൽ നിന്നും വായനാലയങ്ങളിലേക്ക് പടർന്ന ആയുസ്സിന്റെ പുസ്തകാനുഭവങ്ങൾ...

വായനാദിനത്തിൻ്റെയും ക്ളബ്ബു പ്രവർത്തനങ്ങളുടെയും ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് പടന്നയിലെ കുരുന്നുകളെ കൗതുകത്തിൻ്റെ മുൾമുനയിൽ നിർത്തി കരുത്തിൻ്റെ ഒരു പുതിയ വർഷം പ്രദാനം ചെയ്തു അദ്ദേഹം...

വായനാദിനത്തിൻ്റെയും ക്ളബ്ബു പ്രവർത്തനങ്ങളുടെയും ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് പടന്നയിലെ കുരുന്നുകളെ കൗതുകത്തിൻ്റെ മുൾമുനയിൽ നിർത്തി കരുത്തിൻ്റെ ഒരു പുതിയ വർഷം പ്രദാനം ചെയ്തു അദ്ദേഹം...Thursday, 18 June 2015
വായനാദിനത്തില്‍ പടന്നയുടെ വായനക്കാരന്‍
വായനയുടെ ലഹരിയില്‍ വായനശാലകളില്‍ നിന്നും വായനശാലകളിലേക്ക് തീര്‍ത്ഥാടനത്തിനിറങ്ങിയ റഹീം പടന്ന പുസ്തകങ്ങളുടെ തോഴനാണെന്നും പടന്നയുടെ പള്ളിക്കൂടത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയെന്ന നിലയില്‍ ബാല്യകൗമാരങ്ങളില്‍ താന്‍ താണ്ടിതീര്‍ത്ത അക്ഷരാനുഭവങ്ങളെ അകകണ്ണിലൂടെ സ്‌ഫുടം ചെയ്തെടുക്കുന്നു.... ഗവ. യു. പി. സ്‌കൂള്‍ പടന്നയിലെ കൊച്ചുവായനക്കാര്‍ക്കുവേണ്ടി. ജുണ്‍ 19 വെള്ളിയാഴ്ച വായനാദിനത്തില്‍ വായനാവാരത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടകനായി റഹീം പടന്ന ഈ വര്‍ഷത്തെ സ്‌കൂളിന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരും.
വിദ്യാലയ ചരിത്രം തേടി വാര്‍ഡ് മെമ്പറുമായി അഭിമുഖം
പടന്ന
ഗവ. യു.
പി.
സ്‌കൂളിന്റെ
ചരിത്രാന്വേഷണത്തിന്റെ
ഭാഗമായാണ് അഞ്ചാം ക്ലാസ്സ്
വിദ്യാര്‍ഥികള്‍ പടന്ന
പഞ്ചായത്ത് മെമ്പര്‍
ശ്രീ.ടി.എം.സി.കുഞ്ഞബ്‌ദുള്ളയുമായി
അഭിമുഖം നടത്തിയത്.
സ്‌കൂള്‍
തുടങ്ങിയ കാലം,
ഇടക്കാലത്ത്
സ്‌കൂള്‍ പ്രവര്‍ത്തനം
നിര്‍ത്തിവെക്കാനുള്ള കാരണം,
ആദ്യകാലത്ത്
സ്‌കൂള്‍ പ്രവര്‍ത്തിച്ച
സ്ഥലം, കെട്ടിടം,
അക്കാലത്ത്
കുട്ടികള്‍ അനുഭവിച്ച
പ്രയാസങ്ങള്‍,
ഇപ്പോഴത്തെ
സ്ഥലം 30 സെന്റ്
ജമായത്ത് കമ്മറ്റി സൗജന്യമായി
തന്നത് സംബന്ധിച്ചും വാര്‍ഡ്
മെമ്പര്‍ സംവദിച്ചു.
ഫാത്തിമത്ത്
മുസ്‌ഫിറ സ്വാഗതവും ഫിസ
ഫാത്തിമ നന്ദിയും രേഖപ്പെടുത്തി.
ഹെഡ്‌മാസ്റ്റര്‍
ടി വി രാജന്‍,
ബാലകൃഷ്ണന്‍
നാറോത്ത്, എം
നാരായണന്‍ എന്നിവര്‍ പരിപാടിക്ക്
നേതൃത്വം നല്‍കി.
Tuesday, 16 June 2015
Subscribe to:
Posts (Atom)














