flash news

BLEND പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ പടന്ന ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതം....Admission Started to All Classes (Pre-Primary to seventh)for the Year 2016-17

Friday, 26 June 2015

ലഹരി വിരുദ്ധ ദിനം

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ രജികുമാര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുക്കുന്നു.


Friday, 19 June 2015

വായനാവാരം,ക്ലബ്ബുകളുടെ ഉദ്ഘാടനം

ഗൃഹാതുരമായ ഓർമ്മകളുണർത്തി റഹീം പടന്ന സംവദിച്ചു തുടങ്ങി...ഗവ.യു.പി.സ്കൂൾ പടന്നയുടെ കൊച്ചു ലൈബ്രറിയിൽ നിന്നും തുടങ്ങിയവായനയുടെ പുണ്യ മുഹൂർത്തങ്ങൾ...ഏകാന്തതയുടെ ഉഷ്ണതടങ്ങളിൽ കൂട്ടിനെത്തിയ അക്ഷരപ്പൂക്കൾ...പുസ്തകങ്ങളിൽ മുഖം പൂഴ്ത്തി തങ്ങളുടെ കുട്ടി കെട്ടു പോകുമെന്ന് ഭയന്ന് മുംബെയിലേക്ക് നാടുകടത്തിയ വീട്ടുകാർ...അഭയമൊരുക്കിയ അവിടത്തെ മലയാള സമാജം ലൈബ്രറി...കച്ചവടത്തിന്റെ കണക്കുമായി പൊരുത്തപ്പെടാനാവാതെ വീണ്ടും നാട്ടിലേക്ക്...പിന്നെ പയ്യന്നൂർ മുതൽ നീലേശ്വരം വരെ വായനാലയങ്ങളിൽ നിന്നും വായനാലയങ്ങളിലേക്ക് പടർന്ന ആയുസ്സിന്റെ പുസ്തകാനുഭവങ്ങൾ...
വായനാദിനത്തിൻ്റെയും ക്ളബ്ബു പ്രവർത്തനങ്ങളുടെയും ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് പടന്നയിലെ കുരുന്നുകളെ കൗതുകത്തിൻ്റെ മുൾമുനയിൽ നിർത്തി കരുത്തിൻ്റെ ഒരു പുതിയ വർഷം പ്രദാനം ചെയ്തു അദ്ദേഹം...









Thursday, 18 June 2015

News of Raheem Padne in Deshabhimani Daily today


കുട്ടികള്‍ക്ക് മേശയും കസേരയും

പടന്ന പഞ്ചായത്ത് sc കുട്ടികള്‍ക്കായി അനുവദിച്ച ഫര്‍ണ്ണിച്ചറുകള്‍ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.എം.സി.കുഞ്ഞബ്‌ദുള്ള വിതരണം ചെയ്‌തു.

വായനാദിനത്തില്‍ പടന്നയുടെ വായനക്കാരന്‍

വായനയുടെ ലഹരിയില്‍ വായനശാലകളില്‍ നിന്നും വായനശാലകളിലേക്ക് തീര്‍ത്ഥാടനത്തിനിറങ്ങിയ റഹീം പടന്ന പുസ്തകങ്ങളുടെ തോഴനാണെന്നും പടന്നയുടെ പള്ളിക്കൂടത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയെന്ന നിലയില്‍ ബാല്യകൗമാരങ്ങളില്‍ താന്‍ താണ്ടിതീര്‍ത്ത അക്ഷരാനുഭവങ്ങളെ അകകണ്ണിലൂടെ സ്‌ഫുടം ചെയ്തെടുക്കുന്നു.... ഗവ. യു. പി. സ്‌കൂള്‍ പടന്നയിലെ കൊച്ചുവായനക്കാര്‍ക്കുവേണ്ടി. ജുണ്‍ 19 വെള്ളിയാഴ്ച വായനാദിനത്തില്‍ വായനാവാരത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടകനായി റഹീം പടന്ന ഈ വര്‍ഷത്തെ സ്‌കൂളിന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരും.

വിദ്യാലയ ചരിത്രം തേടി വാര്‍ഡ് മെമ്പറുമായി അഭിമുഖം


     പടന്ന ഗവ. യു. പി. സ്‌കൂളിന്റെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ പടന്ന പഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.എം.സി.കുഞ്ഞബ്‌ദുള്ളയുമായി അഭിമുഖം നടത്തിയത്. സ്‌കൂള്‍ തുടങ്ങിയ കാലം, ഇടക്കാലത്ത് സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള കാരണം, ആദ്യകാലത്ത് സ്‌കൂള്‍ പ്രവര്‍ത്തിച്ച സ്ഥലം, കെട്ടിടം, അക്കാലത്ത് കുട്ടികള്‍ അനുഭവിച്ച പ്രയാസങ്ങള്‍, ഇപ്പോഴത്തെ സ്ഥലം 30 സെന്റ് ജമായത്ത് കമ്മറ്റി സൗജന്യമായി തന്നത് സംബന്ധിച്ചും വാര്‍ഡ് മെമ്പര്‍ സംവദിച്ചു. ഫാത്തിമത്ത് മുസ്‌ഫിറ സ്വാഗതവും ഫിസ ഫാത്തിമ നന്ദിയും രേഖപ്പെടുത്തി. ഹെഡ്‌മാസ്റ്റര്‍ ടി വി രാജന്‍, ബാലകൃഷ്ണന്‍ നാറോത്ത്, എം നാരായണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tuesday, 16 June 2015

പ്രകൃതി നടത്തം സ്‌കൂള്‍ മുറ്റത്ത് തന്നെ

മൂന്നാം ക്ലാസ്സിലെ പരിസരപഠനം പൂത്തും തളിര്‍ത്തും എന്ന പാഠഭാഗത്തിലെ സസ്യങ്ങളെ നിരീക്ഷിക്കാം എന്ന പ്രവര്‍ത്തനത്തില്‍ സ്‌കൂളില്‍ നട്ടുവളര്‍ത്തിയ ചെടികളും വൃക്ഷങ്ങളും കുട്ടികള്‍ നിരീക്ഷിക്കുന്നു.

Thursday, 11 June 2015

ഫല വൃക്ഷതൈ നടല്‍

പടന്ന ഗവ. യു. പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റയും ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടന്ന PHC വളപ്പിലും സ്‌കൂള്‍ വളപ്പിലും വൃക്ഷത്തൈകള്‍ നട്ടു.



Thursday, 4 June 2015

പരിസ്ഥിതി ക്ലാസ്സില്‍ പ്രതിജ്ഞ

ലോക പരിസ്ഥിതി ദിനത്തടനുബന്ധിച്ച്  പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.ഭാസ്‌കരന്‍ വെള്ളൂര്‍ പടന്ന ഗവ. യു. പി. സ്‌കൂളില്‍ പരിസ്ഥിതി ക്ലാസ്സെടുത്തു. ഇനി ഒരിക്കലും പ്ലാസ്റ്റിക് പാക്കറ്റിലെ ഐസ്(കൊട്ട ഐസ്) കഴിക്കില്ലെന്ന്  കുട്ടികള്‍ പ്രതിജ്ഞ എടുത്തു. ആറാം ക്ലാസ്സിലെ ബാസിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്‌കൂള്‍ വളപ്പില്‍ കനിമരം വെച്ചുകൊണ്ട് സൗഹൃദമരം(Friendship Tree) പരിപാടിയും  ശ്രീ.ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാജന്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ബാലകൃഷ്ണന്‍ നാറോത്ത് സ്വാഗതം പറഞ്ഞു. കെ വി ഗൗരി നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്കുള്ള വൃക്ഷത്തൈകള്‍ ഹെഡ്‌മാസ്റ്റര്‍ വിതരണം ചെയ്തു.





Monday, 1 June 2015

പ്രവേശനോത്സവം 15

            കൊടും വേനലില്‍ വെന്തുനീറുന്ന ഭൂമിയെ കുളിര്‍മഴയില്‍ കുളിപ്പിച്ചെടുക്കുന്ന ഇടവപ്പാതിയില്‍ പടന്നയുടെ പള്ളിക്കൂടത്തിലേക്ക് ജീവന്റെ പച്ചപ്പ് തെളിച്ച് കടന്നെത്തിയ കുരുന്നുകളെ വരവേറ്റുകൊണ്ട് നടന്ന പ്രവേശനോത്സവം2015, പടന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.എം.സി.കുഞ്ഞബ്‌ദുള്ള  ഉദ്ഘാടനം ചെയ്തു.
            പുതുതായി അഡ്‌മിഷന്‍ നേടിയ എല്ലാകുട്ടികള്‍ക്കും പി ടി എ ഏര്‍പ്പെടുത്തിയ സൗജന്യ യൂനിഫോം വിതരണം ബഹുമാനപ്പെട്ട മെമ്പര്‍ നിര്‍വ്വഹിച്ചു. ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് പടന്ന സര്‍വ്വീസ് ബേങ്ക് സ്പോണ്‍സര്‍ ചെയ്ത കുടയും ബേഗും ബേങ്ക് പ്രസിഡന്റ് ശ്രീ.എസ്.സി.മഹമൂദ് വിതരണം ചെയ്തു. പി വി സുലൈമാന്‍ഹാജിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ നോട്ടുപുസ്തക വിതരണം ശ്രീ.പി.അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. പടന്ന ഇലവന്‍ സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ വക സൗജന്യ കുട വിതരണം റിലീഫ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. കെ. വി. ഖാദര്‍ നിര്‍വ്വഹിച്ചു. പ്രവേശനോത്സവഗാനത്തിന്റെ ശീലുകളില്‍ കുതിര്‍ന്ന ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.വി.രാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ശ്രീ.ഇ.പി.പ്രകാശന്‍ ആധ്യക്ഷം വഹിച്ചു. ധന്യമായ ചടങ്ങിന് ആശംസകളര്‍പ്പിച്ച് കൊണ്ട് ശ്രീ.കെ.ഉസൈനാര്‍,ശ്രീ. സി.ഭരതന്‍,ശ്രീ.പി.അബ്ദുള്‍ നാസര്‍, ശ്രീമതി.യു.ബിനു, ശ്രീ.ബാലകൃഷ്ണന്‍ നാറോത്ത് എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി.പി. മുനീര്‍ നന്ദി പ്രകാശിപ്പിച്ചു.